video
play-sharp-fill

മലയാളം സീരിയൽ താരം രശ്മി ജയഗോപാൽ അന്തരിച്ചു: ഞെട്ടലിൽ സീരിയൽ ലോകം

മലയാളം സീരിയൽ താരം രശ്മി ജയഗോപാൽ അന്തരിച്ചു: ഞെട്ടലിൽ സീരിയൽ ലോകം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം.

സ്വന്തം സുജാതയിലെ സാറാമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല.സ്വന്തം സുജാതയിലെ ‘സാറാമ്മ’ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല….സാറാമ്മ പോയി….

രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..

ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..ആദരവിന്റെ അഞ്ജലികൾ….’.

രശ്മിയുടെ വിയോഗവർത്ത അറിഞ്ഞ സഹപ്രവർത്തകൻ കൂടിയായ നടന്‍ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.