തെലുങ്ക് സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം നാഗ ജാൻസി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിലാണ് ജാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻസി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രണയപരാജയമായാണ് ജാൻസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.അടുത്ത ബന്ധത്തിലുള്ളയുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങൾക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞ് കുടുംബാംഗങ്ങൾ നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാൻസിയെ അന്വേഷിച്ച് ഫ്ളാറ്റിലെത്തിയ സഹോദരൻ ദുർഗാ പ്രസാദ് ഏറെ വിളിച്ചിട്ടും താരം പ്രതികരിക്കാത്തതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ജാൻസി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ജാൻസി മരിക്കുന്നതിന് തൊട്ടുമുൻപ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി താരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി ജാൻസിയുടെ കോൾ റെക്കോർഡും ചാറ്റുമെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.മാ ടിവിയിലെ പവിത്രബന്ധൻ ഉൾപ്പടെ നിരവധി പരമ്ബരകളിലും ചില സിനിമകളിലും ജാൻസി വേഷമിട്ടിട്ടുണ്ട്.