പിരിവ് നൽകാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ കയറ്റി കൊല്ലാൻ ശ്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: പിരിവ് ചോദിച്ചിട്ട് നൽകാത്തതിന്റെ അരിശത്തിൽ ഓട്ടോ കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിന്മേൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. പാറശാല സ്വദേശിയായ സെന്തിലിന്റെ പരാതിയിലാണ് കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെ പൊലീസ് കേസെടുത്തത്. സെന്തിലിനെ പ്രദീപ് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

100 രൂപ ചോദിച്ചിട്ട് നൽകാത്തതിനാണ് അക്രമിച്ചതെന്ന് സെന്തിലിൻറെ ബന്ധുക്കൾ ആരോപിച്ചു. പുതുവർഷ രാത്രി ആഘോഷത്തിനിടെയായിരുന്നു ആക്രമണം. സെന്തിലിനെ ഓട്ടോയിടിപ്പിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കുകയായിരുന്നു. തുടയെല്ലും വാരിയെല്ലും പൊട്ടിയ സെന്തിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group