video
play-sharp-fill
വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി ; വൈദികനും കന്യാസ്ത്രീയുമടക്കം പത്ത് പേർ അറസ്റ്റിൽ

വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി ; വൈദികനും കന്യാസ്ത്രീയുമടക്കം പത്ത് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മാനന്തവാടി : കൊറോണ വൈറസ് ഭീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. വൈദികനും കന്യാസ്ത്രീകളും അടക്കം പത്ത് പേരാണ് പൊലീസ് പിടിയിലായത്.

നിയമം ലംഘിച്ചവർക്കെതിരെ മാനന്തവാടി പൊലീസാണ് നടപടി എടുത്തത്. അറസ്റ്റ് ചെയ്ത പത്തുപേരെയും ജാമ്യത്തിൽ വിട്ടു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ അടക്കം നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് കുർബാന നടത്തിയ പള്ളിവികാരിയും നേരത്തെ അറസ്റ്റിലായിരുന്നു. ചാലക്കുടിയിലാണ് സംഭവം നടന്നത്. കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരിയെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. നൂറിലേറെ ആളുകൾ പള്ളിയിൽ കുർബാനയ്ക്ക് എത്തിയിരുന്നു.

രോഗബാധയുടെ പശ്ചാത്തലത്തിൽ പള്ളി അടച്ചിട്ട് വൈദികനും സഹായിയും മാത്രം പങ്കെടുത്ത് കുർബാന നടത്തണം എന്നായിരുന്നു ലോക്ക് ഡൗണിന് മുൻപ് നിർദ്ദേശം നൽകിയിരുന്നത്.