
സ്വന്തം ലേഖകൻ
കോട്ടയം: വ്യാജ ബില്ല് നല്കി പുസ്തകങ്ങള്‍ വിറ്റു 18 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിക്കു നാലു വര്‍ഷം തടവും 1,55,000 രൂപ പിഴയും വിധിച്ചു.
കറന്‍റ് ബുക്‌സിലെ ജീവനക്കാരനായിരുന്ന അതിരമ്ബുഴ ആനമല പാറക്കുളം പി.ജെ. സതീഷിനെയാണ് കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വിവിജ സേതുമോഹന്‍ ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2009 മുതല്‍ 2015 വരെ കോട്ടയം കറന്‍റ് ബുക്‌സില്‍ പാഠാവലി പുസ്തകങ്ങള്‍ വില്ക്കുന്നതിന്‍റെ ചുമതല സതീഷിനായിരുന്നു. ഈ കാലയളവില്‍ വ്യാജ ബില്ലുണ്ടാക്കി പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്കു വില്പന നടത്തി 18, 18,285 രൂപ തട്ടിയെടുക്കുകയായിരുന്നു.
കറന്‍റ് ബുക്‌സിന്‍റെ പരാതിയില്‍ കോട്ടയം ഈസ്റ്റ് എസ്‌ഐമാരായ യു. ശ്രീജിത്ത്, ടി.എസ്. റെനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 1,591 പുസ്തകങ്ങള്‍ പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജെ. പദ്മകുമാര്‍ ഹാജരായി.