സാംസ്കാരിക ഏകോപനം; പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അതിഥി അയൽക്കൂട്ടങ്ങൾ വരുന്നു

Spread the love

തിരുവനന്തപുരം: സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമായി പ്രാദേശികതലത്തില്‍ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഇനി അതിഥിത്തൊഴിലാളികളിലേക്കും.

video
play-sharp-fill

പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ പ്രത്യേക അയല്‍ക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിന് കുടുംബശ്രീ മിഷൻ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്.

ഇതിൻറെ പ്രധാന ലക്ഷ്യമെന്ന് പറയുന്നത് കേരളവുമായി അതിഥിത്തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ്‌. കൂടാതെ കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളില്‍ അതിഥിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താനാണ് നിർദേശം. അവധിദിവസങ്ങളില്‍ ചേരുന്ന ബാലസഭകള്‍ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങള്‍ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group