
പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: . ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിയുകയും ചെയ്തു. ജില്ലകളില്‍ കളക്ടറേറ്റ് മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിച്ച് പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്.ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും യാത്രയിലുമാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഇന്ന് നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് ബാലഗോപാല്‍ നിയമസഭയിലെത്തിയത്.
Third Eye News Live
0