ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്നും ഇൻഡിഗോ അറിയിച്ചു. സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ യാത്രക്കാർക്കു ലഭ്യമാക്കുമെന്നും എയർ ഇന്ത്യയും വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group