സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പഞ്ചിംഗ് ഒഴിവാക്കണമെന്നാവശ്യമായി ഐഎഎസ് ഉദ്യോഗസ്ഥർ. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവർക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് പഞ്ചിംഗ് ഒഴിവാക്കണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യം.
പഞ്ചിംഗിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരുടെ ശബളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും ഊർജ്ജ – വ്യവസായ സെക്രട്ടറിമാർക്കുമെല്ലാം ഈ മാസം ശ്ബളം മുടങ്ങിയിരുന്നു. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥർ എതിർപ്പുമായി ചീഫ് സെക്രട്ടറിയെ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറിയേറ്റിന് പുറത്ത് നിരവധി യോഗങ്ങളിൽ പങ്കെടുക്കാനുള്ളതിനാൽ സെക്രട്ടറിമാർക്ക് രാവിലെയും വൈകുന്നരവും കൃത്യമായ പഞ്ചിംഗ് നടത്താൻ കഴിയില്ലെന്നാണ് ഐഎഎസുകാർ പറയുന്നത്. സെക്രട്ടറിമാരുടെ പരാതി പൊതുഭരണസെക്രട്ടറി റിപ്പോർട്ടാക്കി സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ കൃത്യത വരുത്താനാണ് പിണറായി വിജയൻ സർക്കാർ പഞ്ചിംഗ് നടപ്പാക്കിയത്.