സെക്രട്ടറിയേറ്റിന് മുന്നിലെ വാളയാർ സമരപ്പന്തൽ പൊളിച്ച് മാറ്റിയതിൽ പ്രതിഷേധം: കോട്ടയത്ത് ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകൻ
കോട്ടയം : തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് വാളയാർ സമരപന്തൽ പൊളിച്ചുമാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നാളെ ( 18 ന്) സെക്രട്ടറിയേറ്റിന് മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറിൽ എത്തി സമാപിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധ പരിപാടിയിൽ അഡ്വ: സന്തോഷ് കണ്ടം ചിറ ,അഡ്വ. ഉബൈദത്ത് എന്നിവർ പങ്കെടുത്ത് സംസാരിക്കും. അഡ്വ. സന്തോഷ് കണ്ടം ചിറ ഉദ്ഘാടനം ചെയ്യും. ബാപ്പുജി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കോ ഓർഡിനേറ്റർ ജെ.വി.ഫിലിപ്പുകുട്ടി സ്വാഗതം ആശംസിക്കും.
Third Eye News Live
0