video
play-sharp-fill
സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ ; ഫയലുകൾ തീർപ്പാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ ; ഫയലുകൾ തീർപ്പാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീർപ്പാക്കാതെ കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും യോഗം നടക്കുക. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴിൽ തീർപ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാതെ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് തീർപ്പാക്കാനുളള നടപടികൾ സ്വീകരിച്ചിരുന്നു.

ഇതിനിനെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഓഫിസുകളുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫയലുകൾ തീർപ്പാക്കാനുളള വഴി തേടി മുഖ്യമന്ത്രി സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.