
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആരംഭിച്ച സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സൂംബാ അസോസിയേഷന്റെ പ്രതിഷേധ സൂംബ.
സെക്രട്ടറിയേറ്റിന് മുന്നില്‍ സൂംബ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ സൂംബ ഫ്‌ലാഷ് മോബ് അരങ്ങേറി. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുത്തു.
വര്‍ക്കൗട്ടായോ വ്യായാമമായോ മാത്രം കാണേണ്ട സൂംബ ഡാന്‍സിനെതിരെ മുംസ്ലിം സംഘടനകള്‍ കൂട്ടത്തോടെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച സൂംബ പരിശീലനം ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന് നേരെയുള്ള ലംഘനമാണെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ വിമര്‍ശനം.