video
play-sharp-fill

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതി: ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; കോടതിയിൽ ഹാജരായ നടി  എറണാകുളം സി ജെ എം മുമ്പാകെ ഓൺലൈനായി മൊഴി നൽകുകയായിരുന്നു; മൊഴി രേഖപ്പെടുത്തിയത് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം

Spread the love

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്.

കോടതിയിൽ ഹാജരായ നടി എറണാകുളം സി ജെ എം മുമ്പാകെ ഓൺലൈനായി മൊഴി നൽകുകയായിരുന്നു.

കൊൽക്കത്ത സെഷൻസ് ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകുന്നതിന് നടി അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കൊൽക്കത്തയിലെ കോടതിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്.

2009 ൽ പാലേരി മാണിക്യം സിനിമയുടെ ഒഡീഷനിടെ തനിക്ക് രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് നടിയുടെ പരാതി.