video
play-sharp-fill
സെക്രട്ടേറിയേറ്റിന് മുന്നിൽ ലാത്തി ചാർജ് നടത്താൻ മാത്രമല്ല പോലീസിന് അറിയാവുന്നത് ; കരുണയും കാരുണ്യവുമുള്ളവരും പോലീസിലുണ്ട്

സെക്രട്ടേറിയേറ്റിന് മുന്നിൽ ലാത്തി ചാർജ് നടത്താൻ മാത്രമല്ല പോലീസിന് അറിയാവുന്നത് ; കരുണയും കാരുണ്യവുമുള്ളവരും പോലീസിലുണ്ട്

സ്വന്തം ലേഖിക

തിരുവനന്തപുരം : ഭരണകൂടത്തിനെതിരെയുള്ള ചെറു പ്രതിഷേധങ്ങൾ പോലും ആദ്യം എത്തുന്നത് തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് നടയിലാണ്. പ്രതിഷേധങ്ങൾ അക്രമാസക്തമാവുമ്പോൾ ലാത്തിയും ഗ്രനേഡുകളുമായി നേരിടുന്ന പൊലീസുകാരുടെ നടപടി കാണാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ സെക്രട്ടേറിയേറ്റിന് സുരക്ഷ ഒരുക്കുന്ന പൊലീസിന്റെ വ്യത്യസ്തമായ മാനുഷിക മുഖം ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ് അനീഷ് എന്ന യുവാവ്. തിരക്കൊഴിഞ്ഞ ഞായറാഴ്ച സെക്രട്ടേറിയേറ്റിന് മുന്നിലൂടെ നടക്കാൻ ബുദ്ധിമുട്ടി പതിയെ എത്തിയ ഒരു പ്രായമായ സ്ത്രീയെ സഹായിച്ച പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സംസാരശേഷിയില്ലാത്ത സ്ത്രീയ്ക്ക് സാമ്പത്തിക സഹായവും കൂടാതെ റോഡുമുറിച്ച് കടത്തി ബസ്റ്റോപ്പിലെത്തിക്കാനും പൊലീസ് ഉദ്യോഗസ്ഥർ മനസുകാണിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ കേരളപൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഞായറാഴ്ച, അവിചാരിതമായി ആണ് തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുൻപിൽ ഞാൻ വന്നുപെട്ടത്. ആളും ആരവവും ഇല്ലാത്ത സ്റ്റാച്യു റോഡ്. കുറച്ചു പൊലീസുകാർ ഗേറ്റിനടുത്തായി കാവൽ നില്പുണ്ട്. അവരിൽ ചില പൊലീസുകരെ എനിക്ക് നേരിട്ട് അറിയുകയും ചെയാം. പരിചയമുള്ള സുഹൃത്തുക്കളോട് കുറച്ചുനേരം സ്നേഹസല്ലാപവും ആയി ഞാൻ അങ്ങനെ തന്നെ ഇരുന്നു. കുറച്ചു നേരങ്ങൾക് ശേഷം പ്രായമായ ഒരു അമ്മ പതിയെ നടന്നുവരുന്നത് കണ്ടു. അമ്മ റോഡിൽ നിന്നും ഫുട്പാത്തിലേക് കേറാൻ നേരം, അടുത്തിരുന്ന പോലീസ് സുഹൃത്ത് ആ അമ്മയുടെ അടുത്തെത്തി. ആ അമ്മയെ ഫുട്പാത്തിലേക് കയറാൻ സഹായിച്ചു.


എവിടെയാ പോകുന്നേ? ഒരു പോലീസുകാരൻ ചോദിച്ചു. അമ്മ ഒന്നും തന്നെ മിണ്ടുന്നില്ല.

അമ്മ തന്റെ കയ്യിൽ എന്തോ എഴുതി കാണിച്ചു. ആ അമ്മക്ക് ദൈവം സംസാരശേഷി കൊടുത്തിട്ടില്ല എന്നു ഞങ്ങൾക്ക് മനസിലയായി.

അമ്മ വല്ലതും കഴിച്ചോ? ഞാൻ ചോദിച്ചു
ഇല്ല എന്ന ഭാവത്തിൽ പുഞ്ചിരിയോടെ തലയാട്ടി.

എന്റെ സുഹൃത്ത് ഉടൻ തന്നെ പേഴ്‌സ് തുറന്ന് കുറച്ചു രൂപ എടുത്തു കൈയിൽവച്ചു കൊടുത്തു. വേണ്ട എന്ന ഭാവത്തിൽ ആ അമ്മ തലയാട്ടി. പക്ഷെ സുഹൃത്ത് നിർബന്ധിച്ച് ആ രൂപ അമ്മയുടെ കയ്യിൽ വച്ചു കൊടുത്തു. അതോടൊപ്പം സഹപ്രവർത്തകനോട് അമ്മയെ റോഡ് മുറിച്ചു കടത്തി ബസ്റ്റോപ്പിൽ കൊണ്ടു ചെന്നു ആക്കാനും പറഞ്ഞു.

ആ അമ്മ ഒന്നു പുഞ്ചിരിച്ചു, പതിയെ നടന്നു നീങ്ങി