play-sharp-fill
സെക്കൻഡ് ഷോ ഇല്ല: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധി; മമ്മൂട്ടിയുടെ ചിത്രം പ്രീസ്റ്റിന്റെ റിലീസ് വൈകും

സെക്കൻഡ് ഷോ ഇല്ല: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധി; മമ്മൂട്ടിയുടെ ചിത്രം പ്രീസ്റ്റിന്റെ റിലീസ് വൈകും

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധിക്കാലം. തീയറ്ററുകൾ തുറക്കുകയും, ആളുകൾ തീയറ്ററിലേയ്ക്കു എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും പ്രതിസന്ധി ഉടലെടുക്കുന്നു. തീയറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനാവില്ലെന്ന നിലപാടാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതേ തുടർന്നു, മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു. സെക്കൻഡ് ഷോ നടത്താനുള്ള അനുമതി ലഭിക്കാതെ വലിയ ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമകൾ റിലീസ് ചെയ്യേണ്ട എന്ന നിർമ്മാതാക്കളുടെ സംഘടനകളുടെ തീരുമാനപ്രകാരമാണ് റിലീസ് മാറ്റിയത്. ഈ തീരുമാനം മലയാള സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധി കടുപ്പിക്കുമെന്നാണ് അനുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററിൽ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ മലയാളത്തിലെ മൂന്ന്ചിത്രങ്ങൾക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ‘പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലേക്ക് സിനിമാ നിർമാതാക്കൾ എത്തിയതെന്നാണ് വിവരം.

തമിഴ് സൂപ്പർസ്റ്റാർ വിജയുടെ സിനിമയായ ‘മാസ്റ്ററി’ന്റെ റിലീസോടെയാണ് കേരളത്തിൽ തീയറ്ററുകൾ തുറന്നത്. ജയസൂര്യയുടെ വെള്ളമാണ് ആദ്യമായി തിയറ്ററിൽ എത്തിയ മലയാളം ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് പ്രേക്ഷകർ കുറവായിരുന്നു.

ലവ്, വാങ്ക് എന്നിവയാണ് റിലീസ് ചെയ്ത മറ്റു ചിത്രങ്ങൾ. അതേസമയം, ‘പ്രീസ്റ്റി’ന്റെ സെൻസറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. കൊവിഡ് ഇടവേളയ്ക്കു ശേഷം മലയാളത്തിൽ നിന്ന് എത്തുന്ന ആദ്യ സൂപ്പർതാര ചിത്രമാണ് ‘പ്രീസ്റ്റ്’.