play-sharp-fill
കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കള്ളന്മാർ ഇളക്കിയെടുത്ത സംഭവം; രണ്ടാം പ്രതിയായ മുണ്ടക്കയം സ്വദേശിയുടെ  രേഖാചിത്രം ഒന്നാം പ്രതിയെ കൊണ്ടു വരപ്പിച്ചു ; കേസിലെ രണ്ടാം പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ അതിവിദഗ്ദമായി !

കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കള്ളന്മാർ ഇളക്കിയെടുത്ത സംഭവം; രണ്ടാം പ്രതിയായ മുണ്ടക്കയം സ്വദേശിയുടെ  രേഖാചിത്രം ഒന്നാം പ്രതിയെ കൊണ്ടു വരപ്പിച്ചു ; കേസിലെ രണ്ടാം പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ അതിവിദഗ്ദമായി !

സ്വന്തം ലേഖകൻ 

ഇടുക്കി: കട്ടപ്പനയിലെ ക്ഷേത്രം മോഷണ കേസിലെ രണ്ടാം പ്രതിയും പിടിയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ അതിവിദഗ്ദമായി ഒന്നാം പ്രതിയെ കൊണ്ട് രേഖ ചിത്രം വരപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബിൻ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടാക്കള്‍ ഇളക്കിയെടുത്തത്. തുടര്‍ന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് വച്ച്‌ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കുന്നതിനിടയില്‍ മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്നാല്‍ സുബിൻ ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് രാത്രിയില്‍ തന്നെ നടന്ന് കട്ടപ്പന ടൗണിലെത്തിയ പ്രതി സുബിൻ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് ജോലി അന്വേഷിച്ച്‌ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയില്‍ പൊലീസ് പിടികൂടുകയായിരുന്നു.

കവര്‍ച്ച നടത്താൻ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ കൂട്ടു പ്രതിയുടെ രേഖാ ചിത്രം വരച്ചു നല്‍കുകയായിരുന്നു. രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിൻ പിടിയിലായത്.

അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്മോൻ, കട്ടപ്പന 1P T. C മുരുകൻ, എസ് ഐ മാരായ ലിജോ പി മണി, സജിമോൻ ജോസഫ്, സി.പി.ഒ അനീഷ് വി. കെ. എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതി കൂടുതൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ അറിയിച്ചു.