video
play-sharp-fill

സ്ക്രാച്ച്  ആൻഡ് വിൻ കാർഡ് തപാൽ വഴി ; എറണാകുളം സ്വദേശിക്ക് കിട്ടിയത് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ; തട്ടിപ്പിന്റെ പുതുരൂപം ഇങ്ങനെ

സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തപാൽ വഴി ; എറണാകുളം സ്വദേശിക്ക് കിട്ടിയത് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ; തട്ടിപ്പിന്റെ പുതുരൂപം ഇങ്ങനെ

Spread the love

കൊച്ചി : സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവം. തട്ടിപ്പിന്റെ പുതു രൂപം തപാൽ വഴിയാണ്. എറണാകുളം കാലടി സ്വദേശി റോയിക്ക് കഴിഞ്ഞദിവസം തപാലില്‍ ഒരു സമ്മാന കാർഡ് ലഭിച്ചു. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച്‌ നോക്കിയ റോയി ഒന്ന് ഞെട്ടി. റോയിക്ക് അടിച്ചത് 16 ലക്ഷം രൂപയുടെ വില കൂടിയ വാഹനം. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണമെന്നും കാര്‍ഡില്‍ പറഞ്ഞിട്ടുണ്ട്.

ഭാഗ്യവാനായ കസ്റ്റമറാണെന്നും പ്രത്യേക നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് സ്‌ക്രാച്ച്‌ ആന്‍റ് വിന്‍ കാര്‍ഡ് അയക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ബാങ്ക് അകൗണ്ടിന്‍റെ വിശദാംശങ്ങള്‍ അയച്ചു കൊടുക്കണമെന്ന നിര്‍ദേശവും കാര്‍ഡിലുണ്ട്.ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്ബര്‍, ഐ.എഫ്.എസ്.സി കോഡ്, ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന്‍റെ പേരിലാണ് കാര്‍ഡ് ലഭിച്ചിരിക്കുന്നത്. സംശയം തോന്നിയതിനാല്‍ റോയ് തട്ടിപ്പില്‍ വീണില്ല.

സമ്മാനം ലഭിക്കുന്നതിന് തട്ടിപ്പു സംഘം വലുതും ചെറുതുമായ തുകകള്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.ഒപ്പം ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കിട്ടുന്നതോടെ അക്കൗണ്ടിലുള്ള തുക തട്ടിയെടുക്കുന്നതും പതിവാണ്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്നുണ്ടെന്നും ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്നും ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group