video
play-sharp-fill

ആക്രി വിറ്റ് റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപ; റെയിൽവേയുടെ പ്രധാന വരുമാനങ്ങളിലൊന്ന് ആക്രി വില്പന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം

ആക്രി വിറ്റ് റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപ; റെയിൽവേയുടെ പ്രധാന വരുമാനങ്ങളിലൊന്ന് ആക്രി വില്പന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം

Spread the love

സ്വന്തം ലേഖകൻ

 

 

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉണ്ടാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്.

 

 

2021 – 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേന്ദ്ര റെയിൽവേ മന്ത്രാലയം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏറെകാലമായി ഇത് റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേയുടെ ലക്ഷ്യം.