ദമ്പതിമാര്‍ ചമഞ്ഞ് സ്കൂട്ടറിലെത്തി മാലമോഷണം; യുവതിയും കാമുകനും സുഹൃത്തും പിടിയില്‍

ദമ്പതിമാര്‍ ചമഞ്ഞ് സ്കൂട്ടറിലെത്തി മാലമോഷണം; യുവതിയും കാമുകനും സുഹൃത്തും പിടിയില്‍

സ്വന്തം ലേഖിക

ദമ്പതിമാര്‍ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.

എറണാകുളം ഇളമക്കര അറക്കല്‍ വീട്ടില്‍ ഇമ്മാനുവല്‍ (25), ഇയാളുടെ പെണ്‍സുഹൃത്ത് കൊല്ലം റെയില്‍വേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോര്‍ഡ്സ് അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാല്‍ പവന്റെ മാല കവര്‍ന്ന കേസിലാണ് ഇവര്‍ വലയിലായത്.
ജില്ലയില്‍ ബൈക്കിലെത്തി മാലമോഷ്ടിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെട്ട ആദ്യകേസാണിതെന്നും പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം. ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച്‌ സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ടത്. സന്ധ്യയ്ക്കാണ് സംഭവം നടന്നതെന്നതിനാല്‍ പ്രതികളെക്കുറിച്ച്‌ കാര്യമായ സൂചനയൊന്നും പോലീസിനോട് പറയാനായില്ല.

ഇരുട്ടായതിനാല്‍, സമീപത്തെ കടകളില്‍നിന്നും വീടുകളില്‍നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. എന്നാല്‍, ഒരുദൃശ്യത്തില്‍ ഈമേഖലയില്‍ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്കൂട്ടര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.