play-sharp-fill
സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റാണ് മിഠായിക്കുന്നം സ്വദേശികൽ മരണപ്പെട്ടത്; തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് സ്കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു; വൈക്കം തലയോലപ്പറമ്പ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കോട്ടയം : വൈക്കം: തലയോലപ്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ. വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കും ദാരുണാന്ത്യം സംഭവിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

തലയോലപ്പറമ്പിൽ വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മിഠായിക്കുന്നം സ്വദേശികൾ. ‌ ഇടപ്പനാട്ട് പൗലോസ് (71) പൂത്തോട്ട മാതനാട്ട് രാജൻ (68) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ബേസിൽ എന്ന സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.