play-sharp-fill
കുമരകം എൻ.എൻ.സി .ജെ.എം എൽ പി & പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃ ദിനവും നാളെ:

കുമരകം എൻ.എൻ.സി .ജെ.എം എൽ പി & പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃ ദിനവും നാളെ:

 

കുമരകം: എൻ.എൻ.സി .ജെ.എം എൽ പി & പ്രീ പ്രൈമറി സ്‌കൂൾ 60-)മത് വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും നാളെ (14/2/2024) ബുധൻ ഉച്ചതിരിഞ്ഞ് 3.30-ന് നടത്തും. രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 3.30 ന് പൊതുസമ്മേളനം നടക്കും. നവ നസ്രത്ത് പള്ളി വികാരി റവ.ഫാ.സിറിയക് വലിയപറമ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസ കൗൺസിലർ റവ.സി.ആൻസി ജെയിംസ് എസ്.എച്ച് വജ്ര 2024 എന്ന വാർഷിക പരിപാടി ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് അംഗം പി.കെ സേതു ചടങ്ങിന് ആശംസകൾ അർപ്പിക്കും. ദേശീയ സ്കൂൾ വടംവലി മത്സരത്തിൽ സ്വർണ്ണം നേടിയ ശ്രീലക്ഷ്മി രജീഷ്, സഹോദയ സ്പോർട്സ് അണ്ടർ 16 ഫുട്ബോൾ ചാമ്പ്യനായ ആദിത്യദേവ് കെ.എസ് എന്നീ പ്രതിഭകളെ ചടങ്ങിൽ അനുമോദിക്കും.

സ്കൂൾ വിദ്യാർഥികളായ ഗൗരി, ദേവകൃഷ്ണൻ പി, ലിയ റോസ് ജോൺസൺ എന്നിവർ ആശംസകൾ നേരും. പി.ടി.എ പ്രസിഡൻ്റ് ഷിൻസ് മാത്യു ചടങ്ങിന് സ്വാഗതവും അധ്യാപകനായ ബിനോയ് ജെ. തോട്ടക്കാട് നന്ദിയും രേഖപ്പെടുത്തും.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴമയുടെ പ്രൗഡിയും പുതുമയുടെ നിറച്ചാർത്തും സമന്വയിപ്പിച്ച് നടത്തപ്പെടുന്ന സ്കൂളിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളിലേക്കും കുരുന്നുകളുടെ കലാ പരിപാടികളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഹെഡ്മിസ്ട്രസ്സ്: സിസ്റ്റർ.ബിനീത ജോസ് എസ്.എച്ച്, നേഴ്സറി പ്രിൻസിപ്പാൾ: സിസ്റ്റർ.റാണി ജോസ് എസ്.എച്ച്, പി.ടി.എ പ്രസിഡൻ്റ് ഷിൻസ് മാത്യു എന്നിവർ അറിയിച്ചു.