ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ തുറക്കും; വിദ്യാഭ്യാസമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശം വരുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന്റേയും കൊവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചാൽ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എസ് സി ഇ ആർ ടിയുടെ പഠനത്തിൽ ഇത് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിലുണ്ട്.

കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ വേണം, വ്യായാമം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

25 ശതമാനം വിദ്യാർത്ഥികൾ മാത്രമേ അര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുള്ളൂവെന്നും മന്ത്രി സഭയിൽ പറഞ്ഞു.