
സ്വന്തം ലേഖകൻ
സ്കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും.
കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡിന്റെ തീവ്ര വ്യാപനത്തെ തുടർന്നാണ് പുതിയ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും.
പരീക്ഷ നടത്തിപ്പും സ്കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.