ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..

ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..

സ്വന്തം ലേഖകൻ

കോട്ടയം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ വരവേൽപ്പ് അഘോഷമാക്കി. മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളാണ് പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ തയ്യാറായത്. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവർഷത്തിൽ തുടർന്നും ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാവിലെ 9.25ന് ഉദ്ഘാടനം ചെയ്യ്ത ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. റവന്യൂ ജില്ല, ഉപജില്ലാ തലത്തിലും പഞ്ചായത്തുകളിലും എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ റെഡി. ക്ലാസ് മുറികൾ സ്മാർട്ടായി തുടങ്ങി. പൊതുവിദ്യാലയങ്ങളിലേക്ക് മുൻ വർഷത്തെ പോലെ ഇത്തവണയും കുട്ടികളുടെ ഒഴുക്കുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷ. മുൻ വർഷം ഒന്നരലക്ഷത്തോളം കുട്ടികളാണ് സർക്കാർ എയ്ഡഡ് മേഖലയിലേക്ക് അധികമായി വന്നത്. വിദ്യാഭ്യാസ കലണ്ടറിൽ അടിമുടി മാറ്റങ്ങളുമുണ്ട്. ആറ് ശനിയാഴ്ചകളടക്കം 201 പ്രവൃത്തിദിവസമാണ് ലക്ഷ്യം. സ്‌കൂൾ കലോത്സവം ഡിസംബറിലാകും. എല്ലാ മേളകളും ഡിസംബർ അവധിക്ക് മുമ്പ് തീർക്കും. 2016-17, 17-18 കാലങ്ങളിൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്ക് നിയമന അംഗീകാരം കിട്ടാത്തതിനാൽ മൂവായിരത്തോളം പേർ ഇത്തവണയും ശമ്പളകാര്യത്തിൽ ആശങ്കയോടെ സ്‌കൂളുകളിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ വകുപ്പിന്റേയും മുഖ്യമന്ത്രിയുടേയും ഭരണ നേട്ടത്തിൽ പൊൻ തൂവൽ തീർത്ത് ചരിത്രത്തിലാദ്യമായി പാഠപുസ്തക വിതരണം വിദ്യാഭ്യാസ വർഷം തുടങ്ങുന്നതിന് മുന്നേ പൂർത്തിയാക്കി. സംസ്ഥാനത്തെ 3311 സൊസൈറ്റികളിലേക്ക് വേണ്ട പാഠപുസ്തകത്തിന്റെ 99 ശതമാനമാണ് ഇതിനകം പൂർത്തിയാക്കിയത്. ആകെ വേണ്ട രണ്ട് കോടി എഴുപത്തിയേഴ് ലക്ഷത്തി എണ്ണായിരത്തി തൊള്ളായിരത്തി എൻപത്തി രണ്ട് പാഠപുതസ്തകങ്ങളിൽ ഭൂരിഭാഗവും എത്തിയെന്നാണ് കണക്കുകൾ. ഏറ്റവും കൂടുതൽ പാഠപുസ്തകം ഓഡർ ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നാണ്, ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലേക്കും.

വോളിയം ഒന്നിന്റെ അച്ചടിയോടെ, 96 ശതമാനം എയ്ഡഡ് സ്‌കൂളുകളിലേയും വിതരണം പൂർത്തിയായി. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഏയിഡഡ് സ്‌കൂളുകളിൽ 100 ശതമാനവും പുസ്തക വിതരണം പൂർത്തിയായി എന്നതാണ് ഏറ്റവും വലിയ നേട്ടം. വോളിയം ഒന്നിന്റെ വിതരണം പൂർത്തിയാക്കേണ്ട അവസാന തിയതി ഏപ്രിൽ 15 ആയിരുന്നു. പ്രിന്റിംങ് കേന്ദ്രങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ, ജില്ലാ ഹബുകൾ വഴിയാണ് 3311 സൊസൈറ്റികളിലേക്ക് കൈമാറുന്നത്. ഏകദേശം അഞ്ച് സ്‌കൂളുകൾ ചേരുന്നതാണ് ഒരു സൊസൈറ്റി.