സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി 1707 പേര് കൊവിഡ് വാക്സീനെടുത്തിട്ടില്ല; വാക്സീന് എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍ മലപ്പുറത്ത്; കണക്കുകള്‍ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സീന് സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീന് സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര് എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന് എടുത്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്സീനെടുത്തിട്ടില്ല. എന്നാല്‍ എല്ലാ അനധ്യാപകരും വാക്സീന് സ്വീകരിച്ച് കഴിഞ്ഞു.
വാക്സീനേഷന് എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും പിന്നീട് വാക്സീന് എടുക്കാന്‍ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
വാക്സീന് എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ട്ടിപിസിആര്‍ റിസള്‍ട്ട് നല്‍കണം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ലീവ് എടുക്കാന്‍ അവസരമുണ്ട്.
ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അണ് എയിഡഡ് മേഖലയിലെ കണക്കുകള്‍ എടുക്കുന്നതായും മന്ത്രി അറിയിച്ചു.
കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്താണ് വാക്സീന് എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍.