video
play-sharp-fill

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു

Spread the love

മലപ്പുറം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്കൂളിലെ താത്ക്കാലിക അറബിക് അധ്യാപകൻ പി.ടി. അബ്ദുൾ മസൂദിനെയാണ് മാനെജ്‍മെന്‍റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. ഒളിവില്‍ പോയ മസൂദിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്റ്ററാണ് പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തന്‍റെ ബന്ധുവായ മറ്റൊരു അധ്യാപകന്‍റെ വീട്ടില്‍ വച്ച് ഇയാള്‍ പീഡനം നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.