
മലപ്പുറം: തിരൂരില്‍ സ്കൂളില്‍ ആർഎസ്‌എസിന്റെ ഗണഗീതം പാടി കുട്ടികള്‍. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്‌എംഎച്ച് സ്കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. സ്വാതന്ത്ര്യദിനത്തിലായിരുന്നു കുട്ടികൾ ആർഎസ്എസിന്റെ ഗണഗീതം പാടിയത്.
എന്നാൽ പാട്ട് കുട്ടികള്‍ തിരഞ്ഞെടുത്ത് പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്കൂള്‍ അധികൃതർ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സ്കൂളില്‍ ഡിവെെഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.