video
play-sharp-fill
ജൂണിൽ സ്‌കൂൾ തുറക്കുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം: തീരുമാനം പ്രഖ്യാപിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ; ഓൺലൈൻ ക്ലാസുകൾക്ക് ഒരുങ്ങാൻ അദ്ധ്യാപകർക്കു നിർദേശം

ജൂണിൽ സ്‌കൂൾ തുറക്കുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം: തീരുമാനം പ്രഖ്യാപിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ; ഓൺലൈൻ ക്ലാസുകൾക്ക് ഒരുങ്ങാൻ അദ്ധ്യാപകർക്കു നിർദേശം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ പാതിവഴിയിൽ നിർത്തി, സ്‌കൂളിന്റെ ഗേറ്റുകൾ അടച്ചു പൂട്ടിയിട്ടിട്ട് രണ്ടാം മാസത്തിന്റെ പകുതിയെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ എന്ന് അദ്ധ്യയനം തുടങ്ങുമെന്നതാണ് മാതാപിതാക്കൾ ഇപ്പോൾ ഉറ്റു നോക്കുന്നത്. രണ്ടു മാസത്തെ വേനൽ അവധിക്കാലത്ത് പോലും ഇത്രയും കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നാണ് മാതാപിതാക്കളുടെ വാദം. ഒറ്റയ്ക്ക് വീട്ടിലിരുന്ന് മക്കളെ നോക്കുന്ന അമ്മമാരെ രണ്ടു കയ്യും നീട്ടി തൊഴുകയാണ് ഇപ്പോൾ അച്ഛൻമാർ..!

ഇതിനിടെയാണ് അമ്മമാർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഉടൻ തുടങ്ങുക. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സ്‌കൂളുകൾ തുറക്കുന്നതിനു പകരം കുട്ടികൾക്കു വീടുകളിൽ ഇരുന്ന് തന്നെ ഓൺലൈൻ വഴി ക്ലാസ് എടുക്കുന്നതിനെപ്പറ്റിയും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. സ്‌കൂൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന.

ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. വിക്ടറി ചാനൽ, സമഗ്ര പോർട്ടൽ എന്നിവ മുഖേനയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്നും ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ എന്ന് സാധിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ സാധ്യത തേടിയത്. ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് നിർദേശിച്ചിരുന്നു.