പയറിനുള്ളില്‍ ചെറുപ്രാണികളും പുഴുക്കളും; ഗോതമ്പ് പൊടി കാലാവധി കഴിഞ്ഞത്; പഞ്ചസാര നനഞ്ഞ് കേടായത്; സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യ ഭക്ഷ്യക്കിറ്റുകളില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യ ഭക്ഷ്യക്കിറ്റുകളില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍. വടകര എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങിയ കിറ്റ് കിട്ടിയത്.

കാലാവധി കഴിഞ്ഞ ഗോതമ്പു പൊടിയാണ് വിതരണം ചെയ്തിരുന്നത്. പായ്ക്കറ്റിനുള്ളില്‍ ചെറുപ്രാണികളും പുഴുക്കളും നിറഞ്ഞിരിക്കുകയായിരുന്നു. ചെറുപയര്‍ പൊടിഞ്ഞുതുടങ്ങിയ നിലയിലും പഞ്ചസാര നനഞ്ഞു കേടായ നിലയിലുമാണ് കുട്ടികളില്‍ പലര്‍ക്കും കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ 614 കിറ്റുകള്‍ സപ്ലൈകോ എത്തിച്ചെന്നും വിതരണം നടത്തുക മാത്രമാണ് ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

വ്യാപകമായി പരാതി ഉയര്‍ന്നതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജര്‍ സ്‌കൂളിലെത്തി കേടായ കിറ്റുകള്‍ തിരിച്ചെടുത്തു. ഇനിയും പഴകിയ സാധനങ്ങളുണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ തയാറാണെന്നും സപ്ലൈകോ, സ്‌കൂള്‍ അധികൃതരെ അറിയിച്ചു.