video
play-sharp-fill
പൊതു വിദ്യാലയ സംരക്ഷണം: യുവജന കേന്ദ്രം ഒളശ ഗവ.സ്കൂൾ ശുചീകരിച്ചു

പൊതു വിദ്യാലയ സംരക്ഷണം: യുവജന കേന്ദ്രം ഒളശ ഗവ.സ്കൂൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ

അയ്മനം : പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രവും പരിപ്പ് കൈരളി യൂത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളശ്ശ ഗവൺമെന്റ് സ്കൂളും പരിസരവും ശുചികരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചൻ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോഡിനേറ്റർ കെ മിഥുൻ സ്വാഗതം അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആലിസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ മൂലയിൽ, യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർ. ലൈജു റ്റി.എസ്സ്. എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.