ജില്ലയിലെ സ്കൂളുകളിൽ കെ.എസ്.യു മാസ്ക് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.
മാസ്കുകളുടെ വിതരണം ജില്ലയിൽ ബേക്കർ സ്കൂളിൽ പ്രിൻസിപ്പൾ ജെഗ്ഗി ഗ്രേസ് തോമസ്, ഹെഡ് മിസ്ട്രസ് ബീന ബേബി എന്നിവർക്ക് നൽകികൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി സുബിൻ മാത്യു, ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ്.പി.കെ, നിയോജക മണ്ഡലം പ്രസിഡൻ്റ് യശ്വന്ത്.സി.നായർ, ജിതു കരിമാടം, അക്ഷയ് പുളിക്കക്കുഴി, ആൻബിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
Third Eye News Live
0