video
play-sharp-fill
പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറി ഉദ്ഘാടനവും

പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറി ഉദ്ഘാടനവും

സ്വന്തം ലേഖകൻ

കുഴിമറ്റം: ചിങ്ങവനം എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ എം.രമാദേവി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ട. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റോയി മാത്യു പഠനോപകരണ വിതരണം നടത്തി.മുൻ പ്രിൻസിപ്പൽ സി.ആർ സുരേഷ് SSLC, പ്ലസ് 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.സാന്ത്വന സഹായ നിധി വിതരണം പഞ്ചായത്തംഗം ജോമോൾ മനോജ് നിർവ്വഹിച്ചു.പഞ്ചായത്തംഗം സുപ്രിയാ സന്തോഷ് യൂണിഫോം വിതരണം ചെയ്തു. അദ്ധ്യാപകരായ വത്സാ’ബി.പണിക്കർ, എൻ.സി.ശോഭനാംബിക, Rബിജുകുമാർ, വിദ്യാർത്ഥി പ്രതിനിധി സാമുവേൽ അജിത് ജോൺ എന്നിവർ പ്രസംഗിച്ചു.