video
play-sharp-fill

സ്കൂള്‍ തുറന്നിട്ട് ദിവസങ്ങളായി; ഇതുവരെയും സൗജന്യ യൂണിഫോം വിതരണം ചെയ്യാതെ സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് വെറുംവാക്കായെന്ന് അധ്യാപകർ

സ്കൂള്‍ തുറന്നിട്ട് ദിവസങ്ങളായി; ഇതുവരെയും സൗജന്യ യൂണിഫോം വിതരണം ചെയ്യാതെ സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് വെറുംവാക്കായെന്ന് അധ്യാപകർ

Spread the love

തിരുവനന്തപുരം: സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്കൂളുകളില്‍ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സർക്കാർ.

സ്കൂള്‍ തുറന്ന് രണ്ടാം ആഴ്ചയിലേക്ക് കടന്നിട്ടും യൂണിഫോം ഇതുവരെ എത്തിയില്ല. യൂണിഫോം ഉടൻ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്ക് വെറുംവാക്കയെന്നാണ് അധ്യാപകർ പറയുന്നത്.

സൗജന്യ യൂണിഫോം പദ്ധതി പാളിയ വാർത്തയെ തുടർന്ന് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവൻസ് നല്‍കുന്നില്ല. സർക്കാർ സ്കൂളുകളില്‍ കഴിഞ്ഞ വർഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. കുടിശിക ഈ വര്‍ഷം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തരമൊരു പ്രതികരണം വന്ന് ഒരുമാസം കഴിഞ്ഞും യാതൊരു നടപടിയുമായിട്ടില്ല. എയ്ഡഡ് സ്‌കൂളുകള്‍ക്ക് യൂണിഫോം അലവൻസ് ലഭിച്ചിട്ട് വര്‍ഷങ്ങളായി. കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയിലാണ്.