
കോഴിക്കോട്: സ്കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയത്തൂര്‍ പി.ടി.എം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്.സ്കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്.
ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.