ഓപ്പറേഷന്‍ ഫോക്കസ് 3 : കോട്ടയത്ത് ഇതുവരെ 536 വാഹനങ്ങള്‍ക്ക് പിടിവീണു; കൂടുതല്‍ കേസുകള്‍ ചങ്ങനാശ്ശേരിയില്‍; 29 വാഹനങ്ങളുടെ ഫിറ്റ്നെസും ഒരു വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കി; 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കോട്ടയം. വടക്കഞ്ചേരി ബസ്സപകടത്തിന് പിന്നാലെ ഓപ്പറേഷന്‍ ഫോക്കസ് 3 കര്‍ശനമയിമായി നടപ്പാക്കിയതോടെ ജില്ലയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 536 വാഹനങ്ങള്‍ക്ക് പിടിവീണു.
ഒക്ടോബര്‍ എട്ടിന് ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവ് ഒൻപതുതുദിവസം പിന്നിടുന്നു. ടൂറിസ്റ്റ് ബസുകള്‍, സ്വകാര്യ ബസുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവയില്‍ പരിശോധനകള്‍ തുടരുകയാണ്.
29 വാഹനങ്ങളുടെ ഫിറ്റ്നെസും ഒരു വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കി. 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ആര്‍.ടി.ഒ യില്‍ 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,51000 രൂപ പിഴ ചുമത്തി. 10 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. ചങ്ങനാശ്ശേരി എസ്.ആര്‍.ടി. ഒ യിലാണ് ഏറ്റുവുമധികം കേസുകള്‍ : 131. 5,19000 രൂപ പിഴ ചുമത്തി. കാഞ്ഞിരപ്പള്ളി : 87, പാലാ : 39, വൈക്കം : 95, ഉഴവൂര്‍ : 106 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. ഈടാക്കിയ പിഴ : .13,17,100 രൂപ