നാളെ അവധി; പുതിയ അധ്യയന വർഷത്തിലെ ആദ്യദിനം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം നാളെ തുടക്കം കുറിക്കാനിരിക്കെ, കുട്ടനാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

video
play-sharp-fill

കാലവർഷം ശക്തിപ്പെട്ടതോടെ സ്കൂളുകള്‍ തുറക്കല്‍ വൈകുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ന് കാലാവസ്ഥയിൽ പുരോഗതിയുണ്ടായതോടെ സംസ്ഥാനത്തുടനീളം സ്കൂളുകൾ നാളെ തുറക്കാനാണ് സാധ്യത.

എന്നാൽ, മഴയുടെ വലിയ ബാധ അനുഭവിക്കുന്ന കുട്ടനാട് താലൂക്കും പുറക്കാട് പഞ്ചായത്തിന്റെയും പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group