video
play-sharp-fill

ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ ശബരിമല തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശം : രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ ശബരിമല തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശം : രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ തിരുവാഭരണത്തിൽ കൊട്ടാരത്തിന് എന്ത് അവകാശം, പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ശബരിമല തിരുവാഭരണം കൈവശം വയ്ക്കാൻ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ചോദ്യമുന്നയിച്ചത്.

തിരുവാഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേയെന്നും സമർപ്പിച്ചു കഴിഞ്ഞ തിരുവാഭരണത്തിൽ രാജകുടുംബത്തിന് എന്ത് അവകാശമെന്നുമാണ് കോടതി ആരാഞ്ഞത്. ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്ന് രാജകുടുംബം കോടതിയിൽ പരാതി ഉന്നയിച്ചിരുന്നു. ശേഷം തിരുവാഭരണത്തിന് രാജകുടുംബത്തിലെ രണ്ടു വിഭാഗം അവകാശവാദവും ഉന്നയിച്ചു. ഇതോടെയാണ് രൂക്ഷ വിമർശനം ഉന്നയിച്ചാണ് സുപ്രീം കോടതി രാജകുടുംബത്തിനെതിരേ ചോദ്യങ്ങൾ ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group