play-sharp-fill
പാവപ്പെട്ടവന്റെ പോക്കറ്റിൽ കൈയിട്ട്‌വാരി എസ്ബിഐ ; ഇനിമുതൽ എസ് ബി അക്കൗണ്ടിൽ മാസത്തിൽ മൂന്നു തവണയെ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ ; സർവീസ് ചാർജുകൾ കുത്തനെ കൂട്ടി

പാവപ്പെട്ടവന്റെ പോക്കറ്റിൽ കൈയിട്ട്‌വാരി എസ്ബിഐ ; ഇനിമുതൽ എസ് ബി അക്കൗണ്ടിൽ മാസത്തിൽ മൂന്നു തവണയെ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ ; സർവീസ് ചാർജുകൾ കുത്തനെ കൂട്ടി

സ്വന്തം ലേഖിക

കൊച്ചി: എസ്.ബി.ഐ വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ (സർവീസ് ചാർജ്) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. നഗരമേഖലകളിൽ സേവിംഗ്സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധി 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലൻസ് പരിധി അർദ്ധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയുമാണ്.

നഗരങ്ങളിൽ ബാലൻസ് 50 ശതമാനത്തിന് (1,500 രൂപ) താഴെയാണെങ്കിൽ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലൻസ് 75 ശതമാനത്തിന് താഴെയാണെങ്കിൽ പിഴ 15 രൂപയും ജി.എസ്.ടിയും. അർദ്ധനഗരങ്ങളിൽ പിഴ 7.50 രൂപ മുതൽ 12 രൂപവരെയും ജി.എസ്.ടിയുമാണ്. അഞ്ചു രൂപ മുതൽ 10 രൂപവരെ പിഴയും ജി.എസ്.ടിയുമാണ് ഗ്രാമങ്ങളിൽ ഈടാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റലായുള്ള എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ് ഇടപാടുകൾക്ക് ഫീസില്ല. എന്നാൽ, ഇവ ശാഖകളിൽ എത്തി നടത്തിയാൽ 10,000 രൂപ വരെയുള്ള ഇടപാടിന് രണ്ടു രൂപയും ജി.എസ്.ടിയും ഈടാക്കും. രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. രണ്ടുലക്ഷം മുതൽ 5 ലക്ഷം രൂപവരെയുള്ള ആർ.ടി.ജി.എസ് ഇടപാടിന് ഫീസ് 20 രൂപയും ജി.എസ്.ടിയും. തുക അഞ്ചുലക്ഷം കടന്നാൽ ഫീസ് 40 രൂപയും ജി.എസ്.ടിയും.

ഒക്ടോബർ മുതൽ എസ്.ബി അക്കൗണ്ടിൽ മാസം മൂന്നുതവണയേ സൗജന്യമായി നിക്ഷേപം നടത്താനാകൂ. തുടർന്ന്, ഓരോ നിക്ഷേപ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും ഫീസ് കൊടുക്കണം. നോൺ-ഹോം ശാഖയിൽ ദിവസം പരമാവധി രണ്ടുലക്ഷം രൂപയേ നിക്ഷേപിക്കാനാകൂ. അക്കൗണ്ടിൽ ശരാശരി 25,000 രൂപയുള്ളവർക്ക് രണ്ടുതവണയും 50,000 രൂപവരെയുള്ളവർക്ക് 10 തവണയും സൗജന്യമായി മാസം പണം പിൻവലിക്കാം. അതു കഴിഞ്ഞാൽ ഫീസ് 50 രൂപയും ജി.എസ്.ടിയും. അക്കൗണ്ടിൽ ഒരുലക്ഷം രൂപയ്ക്കുമേൽ പണമുണ്ടെങ്കിൽ പണം പിൻവലിക്കലിന് ഫീസില്ല.