
സ്വന്തം ലേഖകൻ
കൊച്ചി : പല തവണ അപേക്ഷിച്ചിട്ടും ബാങ്കിൽ ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലെ
കൂഡലൂരിൽ ലോക് ഡൗൺ കാലത്ത് എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് ആരംഭിച്ച പത്തൊമ്പതുകാരനും സംഘവും അറസ്റ്റിൽ.
എസ്.ബി.യുടെ വ്യാജബ്രാഞ്ച് തുടങ്ങിയ കമൽ ബാബു (19), മാണിക്യം (52), കുമാർ (42) എന്നിവരാണ് പൊലീസ് പിടിയിലായക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്ബിഐ ജീവനക്കാരുടെ മകനായ കമൽ ബാബു ചെറുപ്പം മുതൽ ബാങ്ക് സന്ദർശിക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ ബാങ്കിന്റെ പ്രവർത്തനം പഠിച്ച ഇയാൾ അച്ഛന്റെ അകാല മരണത്തെ തുടർന്ന് ബാങ്കിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ പല തവണ അപേക്ഷിച്ചിട്ടും ജോലി ലഭിക്കാത്തതിൽ ഇയാൾ നിരാശനായിരുന്നു.
ഇതേ തുടർന്നാണ് സ്വന്തം നിലയിൽ ബാങ്ക് തുറക്കാൻ ഇയാൾ തീരുമാനിച്ചതെന്ന് പൻരുത്തി പൊലീസ് പറഞ്ഞു.
സിബിഐയിലേതിന് സമാനമായ കംപ്യൂട്ടറുകൾ, ലോക്കർ, ചെലാൻ, വ്യാജ എന്നിവയെല്ലാം സ്ഥാപിച്ച ശേഷമാണ് ബ്രാഞ്ച് ആരംഭിച്ചത്. ഇതിന് പുറമെ ബ്രാഞ്ചിന്റെ പേരിൽ ഒരു വെബ്‌സൈറ്റും തുറന്നിരുന്നു.
ബ്രാഞ്ച് സന്ദർശിച്ച എസ്ബിഐ കസ്റ്റമർ മറ്റൊരു ബ്രാഞ്ചിൽ ചെന്ന് പുതിയ ബ്രാഞ്ച് ആരംഭിച്ച വിവരം അന്വേഷിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്.
വ്യാജ രസീത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു എസ്ബിഐ മാനേജർ ബ്രാഞ്ച് സന്ദർശിക്കുകയുണ്ടായി. ഏതൊരു എസ്ബിഐ ബ്രാഞ്ചിലെയും പോലെയാണ് വ്യാജ ബ്രാഞ്ച് ഒരുക്കിയിരുന്നത്.
എന്നാൽ തങ്ങളുടെ പണം പോയതായി ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആരെയും വഞ്ചിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും സ്വന്തമായി ബാങ്ക് ആരംഭിക്കാൻ മാത്രമാണ് ഉദ്ദേശിച്ചതെന്നും കമൽ പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.