‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ ;സംവൃത സുനിൽ ബിജു മേനോന്റെ ഭാര്യയായി
സ്വന്തം ലേഖകൻ
ബിജു മേനോന്റെ ഭാര്യയായി സംവൃത സുനിൽ. മലയാളികളുടെ പ്രിയനടി സംവൃതാ സുനിലിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികൾ. ബിജുമേനോന്റെ നായികയായാണ് സംവൃത തന്റെ രണ്ടാം വരവിനൊരുങ്ങുന്നത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരിന്റേതാണ് തിരക്കഥ. തനി നാട്ടിൻ പുറത്തുകാരിയായാണ് സംവൃത ചിത്രത്തിലെത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃതയ്ക്ക്. അലൻസിയർ, സൈജുക്കുറുപ്പ്, സുധികോപ്പ, ശ്രീകാന്ത് മുരളി, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Third Eye News Live
0