
സവാളയ്ക്ക് സ്വർണ വില: ഉണക്ക സവാളയുമായി മാർക്കറ്റ് പിടിക്കാൻ വ്യാപാരികൾ: ലക്ഷ്യം കേരളം
സ്വന്തം ലേഖകൻ
കൊച്ചി: സവാളയ്ക്ക് സ്വർണം തോൽക്കുന്ന വിലയായതോടെ മാർക്കറ്റ് പിടിക്കാൻ ഉണക്ക സവാളയുമായി വ്യാപാരികൾ രംഗത്ത്. വ്യാപകമായി സവാളവില കുതിച്ചുയരുന്നതിനിടെയാണ് സംസ്‌കരിച്ച് ഉണക്കിയ സവാളയും വിപണിയിലെത്തുന്നത്. ചെറുതായി അരിഞ്ഞതിനു ശേഷം ഉണക്കിയെടുത്ത സവാളയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നാണ് ഈ ഉണക്ക സവാള കേരളത്തിലെ മാർക്കറ്റുകളിൽ എത്തുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സവോള ഉപയോഗിച്ചിരുന്നുവെങ്കിലുംകേരളത്തില്‍ ഇതിന് അത്ര പ്രിയമല്ലായിരുന്നു. സവാള വില കിലോഗ്രാമിന് 120 രൂപ വരെ ആയതോടെയാണ് മഹാരാഷ്ട്രയില്‍ നിന്നും ഇത്തരത്തില്‍ ഉണക്കിയ സവാള വീണ്ടും എത്തിയിരിക്കുന്നത്. ഇതിന് വില കിലോഗ്രാമിന് 170 രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിലിട്ട് മൂന്നു മണിക്കൂര്‍ കുതിര്‍ന്നതിനു ശേഷം മൂന്നു കിലോഗ്രാം പച്ച സവാളയുടെ പൊലിമ ഉണ്ടാകുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വെള്ളം വാര്‍ന്ന ശേഷം അരച്ച് ഇത് ഉപയോഗിക്കാം.
സവാള അടക്കമുള്ള പച്ചക്കറി വിലയിൽ വൻ വർദ്ധനവ് ഉണ്ടായത് കേരളത്തിലെ ഹോട്ടൽ വ്യവസായം അടക്കമുള്ള മേഖലകളെ ആകെ തകർത്തിരിക്കുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് കേരളത്തിലേയ്ക്ക് ഇപ്പോൾ ഉണക്കിയ സവോള എത്തുന്നത്.