ധനസമാഹരണം 30 കോടി പിന്നിട്ടു; ‘സേവ് അബ്ദുല്‍ റഹീം’ ആപ്പിന്റെ പ്രവർത്തനം നിർത്തി , റഹീം തിരികെ ജീവിതത്തിലേക്ക്

Spread the love

കോഴിക്കോട് : സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപെട്ട കോഴിക്കോട് ഫറൂഖ് സ്വദേശി അബ്‌ദുൾ റഹിം തിരികെ ജീവിതത്തിലേക്ക്. 30 കോടി പിന്നിട്ടതോടെ സേവ് അബ്ദു‍ല്‍ റഹീം ആപ്പ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ 30 കോടി 10 ലക്ഷം രൂപയാണ് സമാഹരിച്ചിരിക്കുന്നത്, ഇ തുക പിന്നിട്ടതോടെ ആപ്പ് താത്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് 4.30നുശേഷം സേവനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഫ്‌ലൈനായും വലിയ തോതിൽ ധനസമാഹരണം നടന്നിട്ടുണ്ട്. ഇത്തരത്തിൽ സമാഹരിച്ച തുക കൂടി എണ്ണിയ ശേഷമായിരിക്കും തുടർനടപടികളെന്നാണു ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.

video
play-sharp-fill

 

തുക സമാഹരിക്കാൻ വ്യവസായി ബോബി ചെമ്മണ്ണൂറും സന്നദ്ധ സംഘടനകൾ ഒരുപാടു നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ നാനാ ഭഗത് നിന്നും നന്മയുടെ സഹായ ഹസ്തങ്ങൾ എത്തി ചേർന്നിട്ടുള്ളതിൽ സന്തോഷം പ്രകടിപ്പിച് റഹീമിന്റെ ‘അമ്മ.

 

 

സ്പോൺസറുടെ മകൻ കൊല്ലപ്പെട്ട കേസിൽ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് 42 കാരനായ അബ്ദുൽ റഹീം. ഏപ്രിൽ 16ന് മുമ്പ് മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് 34 കോടി രൂപ ബ്ലഡ് മണിയായി നൽകിയാൽ മാത്രമേ റഹീമിനെ മോചിപ്പിക്കാനാകൂ അല്ലാത്തപക്ഷം വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണു കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.