video
play-sharp-fill

സവാളയുടെ പൂഴ്ത്തിവയ്പും വിലവർദ്ധനവും പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

സവാളയുടെ പൂഴ്ത്തിവയ്പും വിലവർദ്ധനവും പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സവാളയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് വ്യാപകമാണെന്ന പരാതിയിൽ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊർജിതമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. സവാള ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിൽ ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്.

എന്നാൽ വിദേശത്ത് നിന്ന് ഉൾപ്പെടെ സവാള പൊതുവിപണിയിൽ എത്തിയിട്ടും വ്യാപാരികൾ വില കുറക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. അതേസമയം മാർക്കറ്റുകളിൽ സ്‌റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വിൽക്കാനാവുമെന്നും അവർ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം ശബരിമല തീർഥാടകരെ കച്ചവടക്കാർ പിഴിയുകയാണെന്ന പരാതിയും വ്യാപകമാണ്. തീർഥാടകർ കൂടുതലായി എത്തുന്ന പ്രേദശങ്ങളിലും ഇടത്താവളങ്ങളിലും അവശ്യസാധനങ്ങൾക്ക് തീവിലയാണെന്നാണ് പരാതി. ഭക്ഷ്യവകുപ്പ് കലക്ടർമാർക്ക് നൽകിയ റിപ്പോർട്ടിലും ഇത് ശരിവെക്കുന്നു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദേശം പലയിടത്തും നടപ്പാക്കിയിട്ടില്ല.