video
play-sharp-fill
ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാംശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായി ഈ മാസം 7ന് ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കു എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുശേഷം മാത്രമേ നഷ്ടപ്പെട്ട അദ്ധ്യായന ദിവസങ്ങൾ തിരികെ കിട്ടാൻ ശനിയാഴ്ചകളിൽ ക്ലാസ്സ് വേണമോ എന്ന് തീരുമാനമാകൂ.