video
play-sharp-fill

പീഡന പരാതി CPM അന്വേഷിച്ചാൽ പരാതിക്കാരി പാർട്ടിക്ക് പുറത്താകും: യൂത്ത്ഫ്രണ്ട് (എം)

പീഡന പരാതി CPM അന്വേഷിച്ചാൽ പരാതിക്കാരി പാർട്ടിക്ക് പുറത്താകും: യൂത്ത്ഫ്രണ്ട് (എം)

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: CPM നേതാവ് ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗികാരോപണം ഉണ്ടായപ്പോൾ CPM അന്വേഷണം നടത്തി കോട്ടമുറിക്കലിന് പാർട്ടിയിൽ പ്രമോഷൻ നൽകി ആധരിക്കുകയാണ് ചെയ്തതെന്നും,

CPM കണ്ണൂർ ജില്ലാ സെക്രട്ടറി P. ശശി തന്റെ മകളെ പീഡിപ്പിച്ചു എന്ന് കാട്ടി തളിപ്പറബ് MLA സി.കെ.പി.പത്മനാഭനും, മകളും ചേർന്ന് CPM ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം നടത്തുകയും, പരാതിക്കാരനായ MLA യ്ക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച്  P. ശശിയെ പാർട്ടി വിശുദ്ധനായി പ്രഖ്യപിക്കുകയും പ്രമോഷൻ നൽകുകയും ചെയ്ത ചരിത്രമാമാണ് CPM ന് ഉള്ളതെന്നും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൊർണുർ MLA  PK ശശി  യ്ക്കെതിരെ ഉണ്ടായിട്ടുള്ള ലൈംഗികാരോപണ പരാതി CPM അന്വേഷിച്ചാൽ പരാതിക്കാരി പാർട്ടിക്ക് പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകും എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

DYFI വനിതാ നേതാവിന്റെ പരാതി പോലീസിന് കൈമാറാൻ CPM തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.

സോളൾ കേസുമായി ബന്ധപ്പെട്ട് UDF നേതാക്കൾക്കെതിരെ ലൈംഗികാരോപണം ഉണ്ടായപ്പോൾ നാട്ടിൽ കലാപം സൃഷ്ടിച്ച DYFI ഈ കേസിൽ മൗനം ഭജിക്കുന്നത് ഇരട്ടത്താപ്പാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.