video
play-sharp-fill

ആശിര്‍വദിച്ച് ലീഗ്, മന്നം ജയന്തിയില്‍ മുഖ്യാതിഥി..? മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തം; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി

ആശിര്‍വദിച്ച് ലീഗ്, മന്നം ജയന്തിയില്‍ മുഖ്യാതിഥി..? മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തം; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി

Spread the love

സ്വന്തം ലേഖകന്‍

ദില്ലി: ഞായറാഴ്ച ആരംഭിക്കുന്ന ശശി തരൂരിന്റെ മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ലീഗിന്റെ ആശിര്‍വാദത്തോടെയാണ് തരൂരിന്റെ പര്യടനമെന്നും തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അതേസമയം, മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേരളം തന്റെ നാടല്ലേയെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ഞായറാഴ്ച മുതല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നതാണ് തരൂരിന്റെ മലബാര്‍ പര്യടനം.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ലീഗ് നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതു പരിപാടികള്‍ എന്നിവയാണ് തരൂരിന്റെ പര്യടനത്തിന്റെ ലക്ഷ്യം. തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. എഐസിസിയും കെപിസിസിയും അറിയാതെയാണ് തരൂരിന്റെ യാത്ര.

ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് പരിപാടികളുടെ നടത്തിപ്പുകാരന്‍. തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം.