ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല…. ; പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് പരിക്കേറ്റെന്ന് ശശി തരൂര്‍ എംപി; കുറിപ്പും ചിത്രവുമായി ട്വീറ്റ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പാര്‍ലമന്റില്‍ ചുവട് തെറ്റി വീണ് കാലിന് പരിക്കേറ്റെന്ന് ശശി തരൂര്‍ എംപി.

പാര്‍ലമെന്റില്‍ വെച്ച്‌ കാലുളുക്കി വീഴുകയായിരുന്നു എന്നും ആദ്യം അവഗണിച്ചെങ്കിലും വേദന വര്‍ദ്ധിച്ചപ്പോള്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു എന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പിനൊപ്പം പരിക്ക് പറ്റിയ കാലിന്റെ ചിത്രവുമുണ്ട്.

‘ചെറിയൊരു അസൗകര്യം സംഭവിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ ചുവട് തെറ്റി എന്റെ ഇടതുകാല്‍ ഉളുക്കി. കുറച്ച്‌ മണിക്കൂറുകള്‍ അത് അവഗണിച്ചെങ്കിലും വേദന വളരെ മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല, മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്’ – കാലിന് പരിക്കേറ്റ ചിത്രങ്ങളോടൊപ്പം തരൂരിന്റെ കുറിപ്പ്.