സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപ്പറേഷൻ തിയേറ്ററില്‍ കറന്റ് ഇല്ല 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി, രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
11 രോഗികളുടെ ശസ്ത്രക്രിയകള്‍ നടന്നില്ല. ഇതോടെ, ആശുപത്രിയില്‍ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള സബ്സ്റ്റേഷനിലുണ്ടായ തകരാര്‍ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പകരം ഒരുക്കിയിരുന്ന ജനറേറ്ററും പ്രവര്‍ത്തിച്ചില്ല. മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയകളും സ്കാനിംഗ് ഉള്‍പ്പടെയുള്ളവയും ആശുപത്രിയില്‍ നടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0