Spread the love

തിരുവനന്തപുരം :നിയമസഭാ അതിക്രമക്കേസിലെ പ്രതികൾ എത്ര തവണ കുറ്റം ഏറ്റുപറഞ്ഞാലും വിചാരണ ഒഴിവാക്കാനാകില്ല. 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളിലൊരാളായ കെ.ടി.ജലീൽ എംഎൽഎ, ചെയ്‌തത്‌ അബദ്ധമായെന്ന് ഇപ്പോൾ പറയുന്നത്. കേസ് ഇല്ലാതാക്കാൻ സു പ്രീം കോടതിയെ വരെ സമീപിച്ച് തിരിച്ചടി വാങ്ങിയവരാണു പ്രതികൾ.

video
play-sharp-fill

കേസിലെ പ്രതികളിലൊരാൾ ആദ്യമായാണു കുറ്റമേൽക്കുന്നത്. “നിയമസഭയിൽ സ്പീക്കറു ടെ കസേര വലിച്ചെറിഞ്ഞത് അബദ്ധമായിപ്പോയി. ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. മനുഷ്യനല്ലേ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’ എന്നാണ് ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രി വി.ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇ.പി.ജ യരാജൻ, കെ.ടി.ജലീൽ എന്നിവർ ഉൾപ്പെടെ 6 പ്രതികളും വിചാരണ നേരിടണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസ് പിൻവലി
ക്കാൻ സംസ്ഥഥാന സർക്കാർ നൽകിയ ഹർജി തള്ളിയായിരുന്നു ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ ക്രിമിനൽ പ്രവൃത്തികൾക്കു പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്‌ഥയോടുള്ള വഞ്ചന യാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. നിയമസഭയിൽ നടത്തുന്ന ക്രിമിനൽ പ്രവൃത്തികൾ എംഎൽഎമാരുടെ അഭിപ്രായസ്വാതന്ത്യത്തിന്റെ പരിധിയിൽ വരില്ലെന്നും അതിക്രമങ്ങളെ സഭാനടപടിയുടെ ഭാഗമെന്നു കരുതാനാകില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. യുഡിഎഫ് സർക്കാരിലെ ധനമന്ത്രി കെ.എം.

മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ പ്രതിപക്ഷത്തെ ഏതാനും എംഎൽഎമാർ സ്പീക്കറുടെ കസേരയും മൈക്കുമുൾപ്പെടെ നശിപ്പിച്ചെന്നാണു കേസ്. കേസ് പിൻവലിക്കുന്നതിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഹൈക്കോടതിയും അനുമതി നിഷേധിച്ചപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്.

ശിവൻകുട്ടി, ജയരാജൻ, ജലീൽ എന്നിവർക്കു പുറമേ എംഎൽഎമാരായിരുന്ന കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണു പ്രതികൾ. കേസിൽ കുറ്റപത്രം വായിച്ചതിനാൽ ഇനി വിചാരണത്തീയതി നിശ്ചയിക്കണം. അടുത്ത മാസം 13നാണ് കേസ് പരിഗണിക്കുന്നത്.

കേസ് നടത്തേണ്ടത് അതു പിൻവലിക്കാൻ നിയമയുദ്ധം നടത്തിയ സർക്കാരാണ്. സർ ക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിയും എംഎൽഎ ജലീലും പ്രതികളും എന്നതാണ് അവസ്ഥ.