video
play-sharp-fill

സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ബൈക്കിൽ മകളുടെ മൃതദേഹവുമായി അച്ഛൻ

സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ബൈക്കിൽ മകളുടെ മൃതദേഹവുമായി അച്ഛൻ

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ബൈക്കിൽ മകളുടെ മൃതദേഹവുമായി അച്ഛൻ. 13കാരിയാണ് അരിവാൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഉടൻ തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് ആശുപത്രി അധികൃതരോട് ആംബുലൻസ് ചോദിച്ചു. എന്നാൽ ആംബുലൻസ് നിഷേധിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം.

മധ്യപ്രദേശിലെ ഷാഡോളിലാണ് മകൾ മരിച്ച വിഷമത്തിനിടയിൽ മാതാപിതാക്കൾക്ക് മറ്റൊരു ഭുരനുഭവം ഉണ്ടായത്. ഷാഡോളിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നാണ് ലക്ഷ്മൺ സിങ് ചികിത്സ തേടി സർക്കാർ ആശുപത്രിയിൽ എത്തിയത്. അരിവാൾ രോഗം മൂർച്ഛിച്ച് മകൾ മരിച്ചതിനെ തുടർന്നാണ് ലക്ഷ്മൺ സിങ് ആംബുലൻസ് ആവശ്യപ്പെട്ടത്. എന്നാൽ 15 കിലോമീറ്ററിന് അപ്പുറം ആംബുലൻസ് അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ വാഹനം നിഷേധിക്കുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ സ്വന്തമായി വാഹനം കണ്ടെത്തണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗ്രാമം വരെ വാഹനം വാടകയ്ക്ക് എടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് ബൈക്കിൽ 13കാരിയുടെ മൃതദേഹം കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. മൃതദേഹവുമായി ബൈക്കിൽ പോകുമ്പോൾ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വച്ച് ഷാഡോൾ കലക്ടർ ഈ കാഴ്ച കണ്ടു. തുടർന്ന് ഇടപെട്ട് മറ്റൊരു വാഹനം ഏർപ്പെടുത്തി തന്നതായും ലക്ഷ്മൺ സിങ് പറയുന്നു. തുടർന്ന് മൃതദേഹം ഗ്രാമത്തിൽ എത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തിയതായും ലക്ഷ്മൺ സിങ് പറയുന്നു.

Tags :